സ്കൂൾ പ്രവേശനോൽസവ ഗാനം - മലയാളം & അറബിക് (with Lyrics) | School Reopen Kerala - 2022

 


2022-23 സ്കൂൾ പ്രവേശനോത്സവ ഗാനം മലയാളം

പ്രവേശനോത്സവഗാനം- 2022

രചന : മുരുകന്‍ കാട്ടാക്കട
സംഗീതം : വിജയ് കരുണ്‍
പാടിയത് : സിതാര

മഴ മഴ മഴ മഴ മാടി വിളിപ്പൂ മാനം കാണാന്‍ പോരുന്നോ
ചറ പറ ചറ പറ ചന്നം പിന്നം സ്കൂളില്‍ പോകാം കൂട്ടാകാം -2-

കളിയുണ്ടേ ചിരിയുണ്ടേ പാട്ടും പലതറിയാനുണ്ടെ
പട്ടം പോലെ പാറി നടക്കാന്‍ ഇഷ്ടം കൂടാനാളുണ്ടെ..... ഇഷ്ടം കൂടാനാളുണ്ടെ

അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
പേനത്തുമ്പില്‍ തുമ്പികള്‍ പാറുന്നേ...........

വരവായി പതിവായി പകലിന്‍ ചിരിയായി
പാലാഴിച്ചേലുള്ള പാവാടത്തുമ്പി -2-

ഇളം
ചുണ്ടിലീണങ്ങളാലോലം വരവായീ
വരപ്പൂക്കളാല്‍ വസന്തങ്ങളെ ചമയ്ക്കുന്നതാരൊ....

കാട്ടുപൂക്കളെ നാട്ടുപൂക്കളെ കഥ പറയു കളി പറയു
അറിവുകളാകാശം പോല്‍ മേലെ മേലെ പോകാം പോകാം
അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
ഓര്‍മക്കാലം വന്നെ കളിയോടം കേറിപ്പാഞ്ഞെ -2-
മഴ മഴ മഴ മഴ-
വലുതായി വെയിലാകെ നനയുന്നൊരു നാളില്‍
വീടും വിദ്യാലയവും ചോക്കും ബാക് ബെഞ്ചും -2-
നിറമുള്ള വര്‍ണങ്ങളേഴല്ലെഴുന്നൂറായ്
ചിരിപ്പൂക്കളായ്  നനഞ്ഞോര്‍മകള്‍ നിറയ്ക്കും നാളില്‍
കാട്ടുപൂക്കളും നാട്ടുപൂക്കളും കഥ പറയും കളിപറയും
അറിവുകളാകാശം പോല്‍ മേലെ മേലെ പോകാം പോകാം....
അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
ഓര്‍മക്കാലം വന്നെ കളിയോടം കേറിപ്പാഞ്ഞെ -2-
മഴ മഴ മഴ മഴ + അ ആ ഇ ഈ+ പേനത്തുമ്പില്‍- തുമ്പികള്‍ പാറുന്നെ..

ഗാനത്തിൻറെ ഓഡിയോ ഡൌൺലോഡ്👇





2022-23 സ്കൂൾ പ്രവേശനോത്സവ ഗാനം അറബിക് ഡൌൺലോഡ്👇











Post a Comment

0 Comments