Class 6 Notes Kerala Padavali | Malayalam I | Unit 1 അമൃതം നുകരാം | Chapter 1 അടുക്കള Questions & Answers | Notes

 



1. കവിതയിലേക്ക്...

  • നാടിന്റെയും വീടിന്റെയും സമൃദ്ധിയെക്കുറിച്ച് കവിതയിൽ എന്തെല്ലാം പറയുന്നുണ്ട്? വിവിധ തരത്തിലുള്ള കാർഷിക വിഭവങ്ങൾ നന്നായി വളരുന്ന നാടാണ്. നെല്ലും ഗോതമ്പും ചോളവും ബാർളിയും കരിമ്പും മുന്തിരിയും മധുരനാരങ്ങയും നന്നായി വിളയുന്ന നാടിനെക്കുറിച്ചാണ് കവിതയിൽ പറയുന്നത്. ആടും കോഴിയും താറാവു പന്നിയും എല്ലാമൊരുമിച്ച് വളരുന്നുണ്ട് ആ നാട്ടിൽ.

  • അടുക്കളയിൽ എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പണികളെന്തെല്ലാമാണ്?

    അടുക്കളയിൽ ഒരാൾ എല്ലായ്പ്പോഴും പണി ചെയ്തുകൊണ്ടിരിക്കുന്നു. കറിക്കു നുറുക്കൽ, മീൻ നന്നാക്കൽ, ഇറച്ചിവെട്ടൽ, അരിയും ഗോതമ്പും ആട്ടൽ, മല്ലിയും മുളകും അരയ്ക്കൽ, ഇഞ്ചിയും പൊതിനയും ചതയ്ക്കൽ, അടുപ്പത്തുള്ളതിൽ നിന്ന് കുറച്ചെടുത്ത് എരിവ്, പുളി, ഉപ്പ്, മധുരം തുടങ്ങിയവ പാകം നോക്കൽ, കൈകഴുകൽ തുടങ്ങിയ നിരവധി ജോലികളാണ് അടുക്കളയിൽ തുടർന്നുകൊണ്ടിരിക്കുന്നത്.

  • ഈ ജോലികളെല്ലാം നടക്കുമ്പോഴും അവിടെ വിശപ്പ് ബാക്കിയാവുന്നു എന്നു സൂചിപ്പിക്കുന്ന വരി ഏതാണ്?

    അവിടെ എപ്പോഴും ഒരാൾ വിശന്നു നിലവിളിച്ചുകൊണ്ടിരിക്കുന്നു.

2. വിശന്നു നിലവിളിക്കുന്നവർ

  • അടുക്കളയിൽ വിശന്നു നിലവിളിച്ചുകൊണ്ടിരിക്കുന്നത് ആരായിരിക്കും?

  • ഇത്രയും സമൃദ്ധമായ അടുക്കളയിൽ എപ്പോഴും ഒരാൾ വിശന്നു നിലവിളിക്കാൻ കാരണമെന്താവാം?

  • ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.

കുറിപ്പ്:

അടുക്കളയിൽ നിരവധി ജോലികളുണ്ട്. ഒരാൾ നിരന്തരമായി ആ ജോലികൾ തുടർന്നു കൊണ്ടിരിക്കുു. കറിക്കു നുറുക്കൽ, മീൻ നന്നാക്കൽ, ഇറച്ചിവെട്ടൽ, അരിയും ഗോതമ്പും ആട്ടൽ, മല്ലിയും മുളകും അരയ്ക്കൽ, ഇഞ്ചിയും പൊതിനയും ചതയ്ക്കൽ, അടുപ്പത്ത് തിളയ്ക്കുന്നതിൽ നിന്ന് കുറച്ചെടുത്ത് എരിവ്, പുളി, ഉപ്പ്, മധുരം എന്നിവ പാകം നോക്കൽ, കൈകഴുകൽ, മേശ പുറവും നിലവും തുടച്ചുവൃത്തിയാക്കൽ, പാത്രം കഴുകൽ എന്നിങ്ങനെ ഒരുദിവസം എടുത്താൽ തീരാത്തത്ര പണികൾ. ഇവയെല്ലാം ചെയ്യുന്നത് ഒരാളാണ്, അത് അമ്മയാണ്. ഇതിനിടയിൽ അമ്മയ്ക്ക് ആവശ്യമായ സമയത്ത് ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. അപ്പോൾ നമുക്ക് തീർച്ചയായും അനുമാനിക്കാനാവും ആ നിലവിളി അമ്മയുടേത് തന്നെ.

അടുക്കളയെ ഭൂമിയായും സങ്കല്പിക്കാം. അവിടെ സസ്യ - മത്സ്യ - മാംസ വിഭവങ്ങളെല്ലാം ഒരുപോലെ ഒരുങ്ങുന്നുണ്ട്. അന്നന്നത്തെ ആഹാരത്തിനായി എല്ലാവരും പണിയെടുത്തു കൊണ്ടിരിക്കുന്നു. ആളുകൾ വന്ന് വിശപ്പടക്കുകയും പാത്രങ്ങൾ കഴുകി വൃത്തിയാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അടുക്കളയിലെ അവസാനമില്ലാത്ത ജോലികൾ വിവരിക്കുന്നതിലൂടെ ജീവിതത്തിന്റെ നൈരന്തര്യം തന്നെയാണ് കവി ഉദ്ദേശിക്കുന്നത്. വിശപ്പടക്കാൻ എല്ലാവരും ചേർന്ന് ഇങ്ങനെ പാടുപെടുമ്പോഴും വിശന്നുനിലവിളിക്കുന്ന ഒരാൾ ഇവിടെ ബാക്കിയാവുന്നുണ്ട് എന്ന തിരിച്ചറിവിലാണ് കവിത അവസാനിക്കുന്നത്. ആ തിരിച്ചറിവ് ലഭിക്കുമ്പോഴാണ് ഭക്ഷണത്തിന്റെ മൂല്യം നാം മനസ്സിലാക്കുക. ഒരാളും വിശന്നു നിലവിളിക്കാത്ത ഒരു ഭൂമി സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്നു മനോഹരവും ശക്തവുമായ ഈ കവിത.

3. അടുക്കളയ്ക്കുള്ളിൽ 

മയങ്ങാറുണ്ടാവി- ല്ലവളോളം 

വൈകിയൊരു നക്ഷത്രവും

ഒരൊറ്റ സൂര്യനു- മവളേക്കാൾ

നേരത്തെ പിടഞ്ഞെണീറ്റിലാ

(സംക്രമണം - ആറ്റൂർ രവിവർമ്മ)

അടുക്കളയിലെ തേഞ്ഞതുതിരുന്ന വീട്ടുപകരണമാണ് ഞാൻ.

എന്റെ കുട്ടികൾക്ക് ചിലപ്പോൾ എണ്ണമറ്റ പലഹാരങ്ങൾ നിർമ്മിക്കുന്ന ഒരു യന്ത്രമാണ് ഞാൻ.

(പ്രതിഷ്ഠ - സാവിത്രി രാജീവൻ)

ചോദ്യം: ഈ കവിതാഭാഗങ്ങൾക്ക് 'അടുക്കള' എന്ന കവിതയുമായുള്ള ബന്ധം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

കുറിപ്പ്: ടി. പി. രാജീവൻ എഴുതിയ ‘അടുക്കള’യിൽ ഒരിക്കലും തീരാത്ത ജോലികൾ ചെയ്ത് വിശപ്പിനാൽ നിലവിളിക്കുന്ന അമ്മയുടെ ചിത്രമാണ് അവതരിപ്പിക്കുന്നത്. ഇന്നത്തെ അമ്മയുടെ അതേ അവസ്ഥയല്ല ഇത്. ഒരുപക്ഷേ, എന്റെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മയുടെ അവസ്ഥയും ഇതുതന്നെയായിരിക്കും. ഈ അടുക്കള അമ്മമാർക്കു മാത്രമായി ഉണ്ടാക്കിയതായി തോന്നാം എന്നാണ് കവി പറയുന്നത്. ആറ്റൂർ രവിവർമ്മയുടെ 'സംക്രമണം' എന്ന കവിതയും മറ്റൊരു രീതിയിൽ ഇതേ കാര്യമാണ് പറഞ്ഞുവയ്ക്കുന്നത്.
വേതനമില്ലാത്ത തൊഴിലാളിയായി പാതിരാത്രിവരെ പണിയെടുക്കുകയും പുലരുംമുമ്പേ ഉണർന്ന് വീട്ടുജോലികളിൽ വ്യാപൃതയാകുകയും ചെയ്യുന്ന സ്ത്രീയെക്കുറിച്ചാണ്, അമ്മമാരെക്കുറിച്ചാണ് കവി പറയുന്നത്. ഓരോ വീട്ടിലും അവസാനം ഉറങ്ങുന്നതും തനിക്കുവേണ്ടിയല്ലാതെ തന്നെ പുലരുംമുമ്പേ പിടഞ്ഞെഴുന്നേൽക്കുന്നതും അമ്മയാണ്. വൈകി മയങ്ങുന്ന നക്ഷത്രത്തോടും നേരത്തെ പിടഞ്ഞെഴുന്നേൽക്കുന്ന സൂര്യനോടും സ്ത്രീയെ കവി സാദൃശ്യപ്പെടുത്തുന്നു. അടുക്കളയിൽ വളരെക്കാലം ഉപയോഗിച്ച് തേഞ്ഞുതീരുന്ന വീട്ടുപകരണത്തിന് തുല്യമാണ് 'പ്രതിഷ്ഠ' എന്ന കവിതയിലെ സ്ത്രീ. താൻ മറ്റുള്ളവർക്കുവേണ്ടി തേഞ്ഞുതീരുന്ന ഉപകരണമാണെന്നും കുട്ടികൾക്ക് എണ്ണമറ്റ പലഹാരങ്ങൾ നിർമ്മിക്കുന്ന യന്ത്രമാണ് എന്നും ഈ കവിതയിലെ സ്ത്രീ പറയുന്നു. അടുക്കളയിലെ മറ്റ് ഉപകരണങ്ങളെപ്പോലെ ഒരു ഉപകരണം മാത്രമാണ് ഓരോ സ്ത്രീയും. യന്ത്രത്തെപ്പോലെ വിശ്രമമില്ലാതെ ജോലിചെയ്ത് ഒടുവിൽ തേഞ്ഞുതീർന്ന ഒരു വീട്ടുപകരണം മാത്രമായി മാറുന്ന സ്ത്രീയുടെ ജീവിതമാണ് കവി ചിത്രീകരിക്കുന്നത്. മുകളിലെ കവിതകളിലെല്ലാം അടുക്കളയിൽ തളയ്ക്കപ്പെടുന്ന അമ്മമാരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അടുക്കള എല്ലാവരുടേതുമാണെന്നു ബോധ്യപ്പെടുത്തുകയാണ് ഈ കവിതകളുടെ ഉദ്ദേശ്യം.

Post a Comment

0 Comments