Class 5 Adisthana Padavali / Malayalam 2 Notes | Unit 1 കളിയല്ല കളി | Chapter 1 റ്റോമോയിലെ കായികമേള Questions & Answers

 


പ്രവേശക പ്രവർത്തനം

പാഠപുസ്തകം പേജ് 7 ലെ ഒരു കുട്ടിയുടെ കളിയനുഭവം വായിച്ചല്ലോ. നിങ്ങളും ധാരാളം കളിക്കുന്നവരാണ്. വീട്ടിലും സ്കൂളിലും കൂട്ടുകാരോടൊത്ത് നിങ്ങൾ കളിക്കാറുണ്ട്. വീട്ടിൽ ഒറ്റയ്ക്കും ചില കളികൾ കളിച്ചിട്ടുണ്ടാവും. നിങ്ങളുടെ ഏതെങ്കിലും ഒരു കളിയനുഭവം പറഞ്ഞു നോക്കിയാലോ? എല്ലാവരും പറയണേ...

കളിയനുഭവം മാതൃക

കാൽപന്തായിരുന്നു നാടിന്റെ ഇഷ്ടവിനോദം. വാസ്റ്റ് തുമ്പോളി എന്നറിയപ്പെടുന്ന ഒരു ക്ലബ്ബായിരുന്നു. വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് തുമ്പോളി എന്നതിന്റെ ചുരുക്കപ്പേരായിരുന്നു അത്. സന്ധ്യയ്ക്ക് ഉറപ്പായും അവർ സ്കൂൾമൈതാനത്തുണ്ടാവും. ഓസ്കാർ എന്നൊരു ചേട്ടൻ ഉത്സാഹക്കമ്മിറ്റിയിലംഗമായിരുന്നു. ഗോളിയായിരുന്ന ആ ചേട്ടൻ പറഞ്ഞാണ് പന്തുപിടിക്കുന്നത്. അതൊരു കലതന്നെയായിരുന്നു. വലിയ വലിയ ക്ലബ്ബുകളിൽ വല കണ്ടിട്ടുണ്ട്. തോമാച്ചനായിരുന്നു സ്കൂൾ ടീമിന്റെ ഗോളി. ഒരുനാൾ തോമാച്ചനും അങ്ങനെയാകുമെന്ന് ഞങ്ങൾ കരുതി. വർഷാവർഷം ടൂർണമെന്റൊക്കെയുണ്ട്. മൈതാനത്ത് കുമ്മായം കൊണ്ട് മാർക്ക് ചെയ്തുതുടങ്ങുമ്പോൾത്തന്നെ ചുമ്മാ അങ്ങ് സന്തോഷം കേറും. തെങ്ങേമ്പാട്ടൊക്കെയായി കാശുകൾ കൊഴുക്കുന്നു. പെട്ടിക്കണക്കിന് സോഡാ, ഉണക്കാഞ്ഞിട്ടിരിക്കുന്ന ജേഴ്സികൾ. ഓട്ട് പോണ പന്ത് പെറുക്കിക്കൊടുക്കാൻ പോലും കുട്ടികളുടെ ഇടയിൽ മത്സരമായിരുന്നു. (ബാബി ജോസ് കാട്ടിക്കാട് - വെറുമൊരോർമ്മതൻ കുങ്കുമപ്പൂവൽ)


അകിരാ തകാഹാഷി പിന്നീട് ആരായി?

ടോമോസ്കൂളിലെ ശാരീരിക വൈകല്യമുള്ള ഒരു കുട്ടിയായിരുന്നു അകിരാ തകാഹാഷി. സ്കൂളിലെ കായികമേളയിൽ എല്ലാ സമ്മാനങ്ങളും വാരിക്കൂട്ടിയത് തകാഹാഷിയായിരുന്നു. തകാഹാഷി പിന്നീട് ജപ്പാനിലെ ഒരു വൻകിട ഇലക്ട്രോണിക് കമ്പനിയിലെ പേഴ്സണൽ മാനേജറായി. "ജീവിതത്തിൽ ഒരുപാട് ക്ലേശിച്ചിട്ടുള്ള തകാഹാഷിക്ക് മനുഷ്യരുടെ ക്ലേശങ്ങൾ അനായാസം മനസ്സിലാക്കാനാവും" എന്നാണ് 'തോതോച്ചാൻ' എന്ന പുസ്തകത്തിന്റെ അവസാനഭാഗത്ത് തെത്സുകോ കുറോയാനഗി എഴുതുന്നത്.

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

1. വായിക്കാം കണ്ടെത്താം എഴുതാം

ചോദ്യം: ടോമോസ്കൂളിലെ കായികമേളയുടെ സവിശേഷതകൾ കണ്ടെത്തി എഴുതു.

ഉത്തരമാതൃക: സാധാരണ എലിമെന്ററിസ്കൂളിൽ കായികമേളയ്ക്ക് വടം വലിയും മൂന്നുകാലിലോട്ടവും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ടോമോ എലിമെന്ററി സ്കൂളിലെ കായികമേളയ്ക്ക് ഇതുകൂടാതെ മറ്റു ചില കായികമത്സരങ്ങളും കൊബായാഷി മാസ്റ്റർ കണ്ടുപിടിച്ചിരുന്നു. കായികസാമഗ്രികളൊന്നും ആവശ്യമില്ലാത്ത മത്സരങ്ങളായിരുന്നു അവ. മീൻവായിലൂടെയുള്ള ഓട്ടം ഉദാഹരണം. വടംവലിമത്സരത്തിൽ വടം അങ്ങതുവലിച്ച് ആർപ്പുവിളിയുമായി കൊബായാഷി മാസ്റ്ററും മുതിർന്നവരും കുട്ടികളോടൊപ്പം കൂടും. അതിൽ പങ്കെടുക്കാനാവാത്ത യാസുവാകിചാനെപ്പോലുള്ള കുട്ടികൾ മത്സരം നിയന്ത്രിക്കുന്ന ചുമതല ഏറ്റെടുക്കും. സ്കൂളിലെ മുഴുവൻ പേരും പങ്കെടുക്കുന്ന റിലേ ഓട്ടവും ടോമോയിൽ വ്യത്യസ്തമാണ്. ആദ്യമായി കായികമേളയിൽ പങ്കെടുക്കുന്ന ടോതോച്ചാനെപ്പോലെയുള്ള കുട്ടികൾക്ക് നേരെ ആസ്വാദ്യകരമായിരുന്നു. തകാഹാഷി എന്ന ചെറിയകുട്ടിയാണ് കൂടുതൽ സമ്മാനങ്ങൾ വാങ്ങിയത്. സമ്മാനവിതരണത്തിലും മാസ്റ്ററുടേതായ സവിശേഷതകളുണ്ടായിരുന്നു. സമ്മാനമായി നൽകിയിരുന്നത് മത്സരങ്ങളും ഉരുളക്കിഴങ്ങും ചിരയും ഒക്കെയായിരുന്നു. എല്ലാത്തരത്തിലും ടോമോയിലെ കായികമേള ശ്രദ്ധേയമായിരുന്നു.


2. ടോമോയിലെ രീതികൾ

ചോദ്യം: 'ഓരോ കുട്ടിയെയും പരിഗണിച്ചിരുന്നു ടോമോയിലെ കായികമേള.' എങ്ങനെയൊക്കെയാണ് കൊബായാഷിമാസ്റ്റർ ഓരോരുത്തരെയും പരിഗണിച്ചിരുന്നത്? കൊബായാഷിമാസ്റ്ററുടെ ഈ സവിശേഷതയെക്കുറിച്ച് ചർച്ച ചെയ്യൂ. നിങ്ങളുടെ കണ്ടെത്തലുകളെല്ലാം ചേർത്ത് കുറിപ്പ് തയ്യാറാക്കുമല്ലോ.

ഉത്തരമാതൃക: ടോമോ എലിമെന്ററിസ്കൂളിലെ കായികമേളയിൽ ഓരോ കുട്ടിയെയും പ്രത്യേകം പരിഗണിക്കുന്ന രീതിയാണ് കൊബായാഷി മാസ്റ്റർ സ്വീകരിച്ചത്. മത്സരത്തിൽ വിജയിക്കുന്നതിനേക്കാൾ പ്രധാനം പങ്കെടുക്കുന്നതാണെന്ന് അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തിയിരുന്നു. ഇത്തിരിപ്പോന്ന കൈകാലുകളുള്ള, തകാഹാഷിയെപ്പോലെയുള്ളവരെയും പരിഗണിക്കുന്നതിൽ മാസ്റ്റർ ശ്രദ്ധിച്ചു. ആത്മവിശ്വാസം കുറഞ്ഞവർക്ക് വിശ്വാസം പകർന്നു കൊടുക്കാൻ ഈ രീതി സഹായിച്ചു. കളികളിൽ നേരിട്ട് പങ്കെടുക്കാത്ത യാസുവാകിചാനെപ്പോലുള്ള കുട്ടികളെ മത്സരം നിയന്ത്രിക്കുന്ന ചുമതല ഏൽപ്പിച്ചു. ഒരുമിച്ചുചേർന്ന് ഉത്സവം ആഘോഷിക്കുന്നതുപോലെയായിരുന്നു ടോമോയിലെ കുട്ടികൾ കായികമേളയിൽ പങ്കെടുത്തത്. കായികസാമഗ്രികളൊന്നും ഇല്ലാതെ ലഭ്യമായ സൗകര്യത്തിലാണ് മത്സരങ്ങൾ നടത്തിയിരുന്നത്. എല്ലാവരെയും പങ്കെടുപ്പിക്കുന്നതിൽ മാസ്റ്റർ ശ്രദ്ധിച്ചിരുന്നു. മാസ്റ്റർ കുട്ടികളോടൊപ്പം എല്ലാറ്റിലും മുന്നിൽനിന്നു.

3. രസികൻ പ്രയോഗങ്ങൾ

പാഠം വായിച്ചപ്പോൾ രസകരമായ ചില വാക്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?

  • മിന്നൽവേഗത്തിൽ തകാഹാഷി അവരെ കടന്നു മുകളിലേക്ക് പോയി. ഇവിടെ അടിവരയിട്ട ഭാഗം നോക്കൂ. വളരെപെട്ടെന്ന് എന്നു പറയാനാണ് മിന്നൽവേഗത്തിൽ എന്നു പ്രയോഗിച്ചിരിക്കുന്നത്.

ഒരുവാക്ക് കൂടി

  • കരിമീൻതടിയൻ ജീവനുള്ളതുപോലെ അങ്ങോട്ടുമിങ്ങോട്ടും ഇളകിയാടാൻ തുടങ്ങും. സാധാരണ പറയുന്ന രീതിയിലല്ലാതെ, ഇതുപോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ധാരാളം വാക്യങ്ങൾ ഈ പാഠത്തിലുണ്ട്. അവ കണ്ടെത്തിയെഴുതൂ.

കൂടുതൽ പ്രയോഗങ്ങൾ

  • നിലംകുടുതലുള്ളവരോ മുറംപോലെ പരന്ന കാലുകളുള്ളവരോ ആണെങ്കിൽ വെള്ളം കുടിച്ചതുതന്നെ. ദാഹമകറ്റുന്നതിന് വെള്ളം കുടിക്കുക എന്നാണ് ഈ പ്രയോഗത്തിന്റെ ശരിയായ അർത്ഥം. എന്നാൽ ഇവിടെ ബുദ്ധിമുട്ടുക എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്.
  • മറ്റുള്ളവർ കരിമീൻതടിയന്റെ വയറ്റിൽകിടന്നു നട്ടംതിരിയുമ്പോൾ തകാഹാഷി നൊടിനേരംകൊണ്ടു പുറത്തെത്തുകയായി. മുന്നോട്ടുപോകാനാക്കാതെ പ്രയാസപ്പെടുക എന്നാണ് ഈ പ്രയോഗത്തിന്റെ ശരിയായ അർത്ഥം. ഒരുവഴിയുമില്ലാതെ വിഷമിക്കുക എന്ന അർത്ഥത്തിലാണ് നട്ടംതിരിയുക എന്ന് പ്രയോഗിച്ചിരിക്കുന്നത്.

4. ചേരുമ്പോഴും പിരിയുമ്പോഴും

  • 'ഒരുപർവ്വതം' എന്ന വാക്ക് നോക്കൂ. ഒരു, അപൂർവ്വത എന്നീ രണ്ടുപദങ്ങൾ ചേർന്നിരിക്കുന്നു.

ഇങ്ങനെ രണ്ടു വാക്കുകൾ ചേർത്ത് ഒറ്റവാക്കാക്കി എഴുതിയ മറ്റു പദങ്ങൾ പാഠത്തിൽനിന്ന് കണ്ടെത്തൂ. അവയെ മുകളിൽകൊടുത്ത രീതിയിൽ വെവ്വേറെ വാക്കുകളാക്കി എഴുതുകയും വേണം.

കൂടുതൽ മാതൃകകൾ

  • മറ്റെന്തിനും - മറ്റ്, എന്തിനും
  • കുട്ടിയേറിയ - കുട്ടി, ഏറിയ
  • ധൈര്യമേറിയ - ധൈര്യം, ഏറിയ
  • സമയമൊന്നും - സമയം, ഒന്നും
  • അവർക്കത് - അവർക്ക്, അത്
  • പങ്കെടുക്കാനാവാത്ത - പങ്കെടുക്കാൻ, ആവാത്ത
  • തിരിച്ചിറങ്ങുക - തിരിച്ച്, ഇറങ്ങുക

5. മത്സരങ്ങളില്ലാത്ത കളികൾ

ടോമോയിലും നമ്മുടെ സ്കൂളുകളിലും നടക്കുന്ന കായികമേളകളും മറ്റു പല കളികളും മത്സരങ്ങളാണ്. അവയിൽ ജയവും തോൽവിയുമുണ്ട്.

  • നിങ്ങൾ ജയവും തോൽവിയും ഇല്ലാത്ത കളികൾ കളിക്കാറുണ്ടോ?

 

Post a Comment

0 Comments