പ്രവേശക പ്രവർത്തനം
അഭിമുഖം (ആരോ എന്നോ എഴുതിയിരിക്കാവുന്നത്.)
"ഏറ്റവും ഇഷ്ടം?"
"എന്നെത്തന്നെ."
"അതു കഴിഞ്ഞാൽ?"
"അത് കഴിയുന്നില്ലല്ലോ?"
(കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ) (കെ. ജി. ശങ്കരപ്പിള്ള)
കവിതയിലും ചിത്രത്തിലും (പാഠപുസ്തകം പേജ് 7) തെളിയുന്ന മനോഭാവം
ചർച്ചചെയ്യുക.
കെ. ജി. ശങ്കരപ്പിള്ളയുടെ പ്രശസ്തമായ ലഘുകവിതയാണ് 'അഭിമുഖം'. തന്നെത്തന്നെ ഇഷ്ടപ്പെട്ടു കഴിയുന്ന, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന
ഒരു വ്യക്തിയെയാണ് കവിതയിൽ കാണുന്നത്. ഏറ്റവും ഇഷ്ടം എന്നെത്തന്നെ എന്നു പറയുന്ന
അയാൾ സ്വാർത്ഥതയുടെ പ്രതീകമാണ്. അതുകഴിഞ്ഞാലോ എന്ന ചോദ്യത്തിന് 'അത് കഴിയുന്നില്ലല്ലോ' എന്നാണ് ഉത്തരം. അവനവനോട് മാത്രമാണിവിടെ
സ്നേഹം. 'നർസിസം' എന്നു വിളിക്കുന്ന മനോഭാവമാണിത്. ഒരു
വ്യക്തി തന്റെ ഗുണഗണങ്ങളിൽ അഭിരമിച്ച് മതിമറക്കുന്ന അവസ്ഥയാണിത്. അവനവനെ
ആരാധിക്കുന്ന അവസ്ഥ. പാഠഭാഗത്തെ ചിത്രം ഒരാൾ 'സെൽഫി' എടുക്കുന്നതാണ്.
സെൽഫി എടുക്കുന്നവർ സ്വന്തം മുഖം മാത്രം കാണുന്നു. സെൽഫിയെ സ്വാർത്ഥതയുമായി
ബന്ധിപ്പിക്കാൻ കഴിയും. മനുഷ്യൻ സാമൂഹ്യ ജീവി എന്ന നിലയിൽ പരാജയപ്പെടുന്നു എന്ന
ആശയമാണ് കവിതയിലും ചിത്രത്തിലുമുള്ളത്. ഇടുങ്ങിയ ലോകത്തുനിന്ന്
പുറത്തുകടക്കുമ്പോഴാണ് നാം വളരുന്നതും സാമൂഹ്യജീവിയായി മാറുന്നതും. ചുറ്റുമുള്ള
മനുഷ്യരെ കാണാതെ, അവരുടെ
പ്രശ്നങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവർ പെരുകി വരുന്ന
ഇക്കാലത്ത് ഈ കവിതയും ചിത്രവും ഏറെ പ്രസക്തമാണ്.
പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
- കാവ്യഭാഗത്തിന്
ഉചിതമായ ഈണം കണ്ടെത്തി അവതരിപ്പിക്കുക. ചണ്ഡാലഭിക്ഷുകി
വഞ്ചിപ്പാട്ട് വൃത്തത്തിൽ വ്യത്യസ്ത ഈണങ്ങളിൽ ചൊല്ലിയിരിക്കുന്നത് കേട്ടതിനു
ശേഷം കൂട്ടുകാർ ക്ലാസ്സിൽ അവതരിപ്പിക്കുക.
- "അല്ലലൊന്തു കഥയിതു കഷ്ടമേ നല്ലലാലെങ്ങു ജാതിമന്നീശോ?" മാതംഗി ഇങ്ങനെ ചോദിക്കാനിടയായത് എന്തുകൊണ്ടാവാം? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.ഉത്തരമാതൃക: ജാതിവിവേചനവും അയിത്തവും നിലനിന്ന കാലത്ത് നീചനാരിയായി സമൂഹം കരുതിയ, ചണ്ഡാലവിഭാഗത്തിൽ ജനിച്ചവളായ തന്നോട് ബുദ്ധഭിക്ഷു ദാഹജലം ചോദിച്ചപ്പോൾ മാതംഗി അമ്പരന്നുപോയി. ദാഹം കടുത്തപ്പോൾ ബുദ്ധഭിക്ഷു ജാതി നിയമങ്ങൾ മറന്നുപോയോ എന്ന ആശങ്ക അവൾക്ക് ഉണ്ടാകുന്നു. ഭിക്ഷുവിന് ജലം നൽകിയാൽ അത് അദ്ദേഹത്തെക്കാൾ ദോഷമായി ബാധിക്കുക തന്നെയാണെന്ന് മാതംഗിക്ക് അറിയാം. കാരണം എല്ലാത്തിനേക്കാളും വലുതാണ് ജാതി എന്ന് വിശ്വസിച്ചിരുന്ന സാമൂഹിക സാഹചര്യമാണ് അന്നുണ്ടായിരുന്നത്. മാതംഗിയെപ്പോലെ അധകൃതരെന്ന് പറഞ്ഞ് മാറ്റിനിർത്തപ്പെട്ടവർ കാലങ്ങളായി നേരിട്ട കൊടിയ വിവേചനങ്ങൾ അനുഭവിച്ചിരുന്നതുകൊണ്ടാണ് 'അല്ലലൊന്തു കഥയിത്' എന്ന് അമ്പരപ്പോടെ മാതംഗി ചോദിച്ചത്.
- "കറ്റുകാർകുന്തൽ മൂടിത്തലവഴി മുറ്റുമംസവും മറഞ്ഞുകിടക്കുന്ന
ചാരുസാരിയൊതുക്കിചെറുചിരി ചോരും ചോരിവാ ചെറ്റു വിടർത്തവൾ" മാതംഗിയെ
വാക്കുകളിൽ വരച്ചിരിക്കുന്നത് നോക്കുക. വേറെയും വർണ്ണനചിത്രങ്ങൾ
കാവ്യഭാഗത്തുണ്ട്. അവ കണ്ടെത്തി ആവിഷ്കാരഭംഗി വിവരിക്കുക. കറുത്തിരുണ്ട
തലമുടി മൂടിക്കൊണ്ട് മുഖം മറഞ്ഞുകിടക്കുന്ന മനോഹരമായ സാരിയൊതുക്കി
ചെറുചിരിയോടെ നിൽക്കുന്ന മാതംഗിയുടെ രൂപഭാവചലനങ്ങൾ അതിസൂക്ഷ്മമായി
വരച്ചിടുകയാണ് കുമാരനാശാൻ. അയിത്ത ജാതിക്കാരിയായി മാറ്റി നിർത്തപ്പെട്ട തന്നെ
ഭിക്ഷു സഹോദര ഭാവത്തിൽ സമീപിച്ചപ്പോൾ അവളുടെ മനസ്സിൽ നിറഞ്ഞ ആഹ്ലാദം
ചെറുചിരിയിൽ സൂചിതമാകുന്നു.
വാങ്മയചിത്രത്തിന് മറ്റൊരു ഉദാഹരണം: "മധ്യം
പൊട്ടി നുറുങ്ങി വിലസുന്ന ശുദ്ധകണ്ണാടിക്കൊത്തു ചിതറും നീർ പായലിൽ കോരിയെടുത്ത
കണ്ണാടി പോലെ ശുദ്ധമായ വെള്ളം മാതംഗി വിറയാർന്ന കൈകളാൽ ആനന്ദഭിക്ഷുവിന് നൽകുന്നു.
അവളുടെ കൈകളിലിരുന്നു വിറയ്ക്കുന്ന ജലം, മധ്യം പൊട്ടി
നുറുങ്ങിയ കണ്ണാടിപോലെ കാണപ്പെടുന്നു എന്ന് വർണ്ണിക്കുകയാണ് കവി."
4. "പിന്നെത്തർക്കം
പറഞ്ഞില്ലയമ്മലാൾ തന്നിയാൽ വൽ കല്ലല്ലിരുമ്പല്ല".
"പുണ്യശാലിനി, നീ പകർന്നിടുമീ - തണ്ണീർത്തുള്ളിയോരോരോ
തുള്ളിയും" "അന്തമറ്റ സുകൃതഹാരങ്ങൾ..." കാവ്യസന്ദർഭത്തിന്
മാറ്റുകൂട്ടുന്ന മറ്റ് പ്രയോഗങ്ങൾകൂടി കണ്ടെത്തി വിശകലനക്കുറിപ്പ് തയ്യാറാക്കുക.
ഉത്തരമാതൃക:
- കല്ലല്ലിരുമ്പല്ല: കല്ലല്ലിരുമ്പല്ല
എന്ന പ്രയോഗം മാതംഗിയുടെ മനസ്സിന്റെ ആർദ്രത വെളിവാക്കുന്നു. ജാതിയല്ല
ദാഹജലമാണ് ചോദിച്ചതെന്ന് ആനന്ദൻ പറഞ്ഞപ്പോൾ അവളുടെ മനസ്സലിഞ്ഞു.
- പുണ്യശാലിനി: കാരുണ്യപൂർണ്ണമായ
പ്രവൃത്തിയാണ് പുണ്യശാലിനി എന്ന് മാതംഗിയെ വിശേഷിപ്പിക്കാൻ കാരണം. ജാതിയിൽ
താഴ്ന്നവളെന്നു കരുതുന്ന അവൾ പ്രവൃത്തികൊണ്ട് പുണ്യശാലിനിയായി മാറുന്നു
എന്നാണ് കവി സൂചിപ്പിക്കുന്നത്.
- സുകൃതഹാരങ്ങൾ: ആനന്ദൻ
മാതംഗി ദാഹജലം പകർന്നു കൊടുക്കുന്നതാണ് സന്ദർഭം. ഓരോ തുള്ളി ദാഹജലവും ഓരോ
മുത്തുകളായിരുന്നു. അവ അവസാനമില്ലാത്ത സൽപ്രവൃത്തികളുടെ ഹാരങ്ങളായി മാറി
അവളുടെ അന്തരാത്മാവിൽ വീഴുന്നുണ്ടാവാം എന്ന് കവി പറയുന്നു. മാതംഗിയുടെ
മനസ്സിലുണ്ടായ വലിയ മാറ്റം ധ്വനിപ്പിക്കുകയാണിവിടെ.
- കൂടുതൽ
പ്രയോഗം: ചെങ്ങലിനമനോഹരം സുന്ദരൻ - ദാഹജലത്തിനായി കൈകൾ നീട്ടി
നിൽക്കുന്ന ആനന്ദഭിക്ഷുവിനെയാണ് ഈ പ്രയോഗത്തിലൂടെ അവതരിപ്പിക്കുന്നത്.
"മനുഷ്യന്റെ
ജാതി മനുഷ്യത്വമാണ്." (ശ്രീനാരായണഗുരു) "എന്റെ സാമൂഹികദർശനം മൂന്നു
വാക്കുകളിൽ സംഗ്രഹിക്കാവുന്നതാണ്. സമത്വം, സ്വാതന്ത്ര്യം,
സാഹോദര്യം." (ഡോ. ബി. ആർ. അംബേദ്കർ) ശ്രീനാരായണഗുരുവും
അംബേദ്കറും മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട് കാവ്യഭാഗത്ത് എത്രത്തോളം
പ്രകടമാകുന്നുണ്ട്? നിങ്ങളുടെ അഭിപ്രായം സമർത്ഥിച്ച് 'ചണ്ഡാലഭിക്ഷുകിയുടെ സമകാലിക പ്രസക്തി' എന്ന
വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
പ്രഭാഷണം - മാതൃക: "എല്ലാവർക്കും നമസ്കാരം,
മഹാകവി കുമാരനാശാന്റെ കാവ്യമാണ് 'ചണ്ഡാലഭിക്ഷുകി'.
അതിലെ 'സുകൃതഹാരങ്ങൾ' എന്ന
ഭാഗം ഇന്നും നമ്മുടെ സമൂഹത്തിന് വലിയൊരു പാഠമാണ് നൽകുന്നത്. ദാഹിച്ചു വലഞ്ഞ
ബുദ്ധശിഷ്യനായ ആനന്ദൻ ഒരു താഴ്ന്ന ജാതിക്കാരിയോട് ദാഹജലം ചോദിക്കുമ്പോൾ ജാതി
പറഞ്ഞ് അവൾ പിന്നോട്ട് മാറുകയാണ്. എന്നാൽ "ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ,
ചോദിക്കുന്നു നീർ നാവു വരണ്ടഹോ" എന്ന ആനന്ദന്റെ മറുപടി
ലോകത്തിലെ എല്ലാ വിവേചനങ്ങൾക്കുമെതിരെയുള്ള ഇടിമുഴക്കമാണ്. മനുഷ്യനെ മനുഷ്യനായി
കാണാനാണ് നാം പഠിക്കേണ്ടത്. സ്നേഹമാണ് ഏറ്റവും വലിയ മതമെന്നും കാരുണ്യമാണ് ഏറ്റവും
വലിയ പുണ്യമെന്നും ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു. ജാതിയുടെയും മതത്തിന്റെയും
വർണ്ണത്തിന്റെയും പേരിൽ ഇന്നും മനുഷ്യർ കലഹിക്കുന്ന ഇക്കാലത്ത് ആശാന്റെ ഈ വരികൾ
ഒരു വെളിച്ചമായി നമ്മുടെ ഉള്ളിൽ ജ്വലിക്കട്ടെ. നന്ദി, നമസ്കാരം."
0 Comments