( عَدَسَاتِ بِلا قُلوبٍ)
(ഹൃദയമില്ലാത്ത ലെൻസുകൾ)
ബ്രാക്കറ്റിൽ എഴുതിയിരുക്കുന്ന ഭാഗങ്ങൾ ഒരു രംഗത്തിൻറെയും .
മുന്നൊരുക്കമാണ് . പഠിക്കാനുള്ളതല്ല
السَّلَامُ
عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، وَأَسْعَدَ اللَّهُ أَوْقَاتَكُمْ
بِكُلِّ خَيْرٍ أَيُّهَا السَّادَةُ الْحُضُورُ
فِي عَصْرِنَا
الْحَالِيِّ، أَصْبَحَتِ الْهَوَاتِفُ الذَّكِيَّةُ جُزْءًا لَا يَتَجَزَّأُ مِنْ
حَيَاتِنَا، نَلْتَقِطُ بِهَا الصُّوَرَ وَنُسَجِّلُ الْمَقَاطِعَ طَمَعًا فِي
الشُّهْرَةِ وَالْإِعْجَابِ. لَكِنَّنَا، فِي غَمْرَةِ هَذَا الْهَوَسِ
الاِفْتِرَاضِيِّ، قَسَتْ قُلُوبُنَا وَفَقَدْنَا جُزْءًا كَبِيرًا مِنْ
إِنْسَانِيَّتِنَا.
يُسْعِدُنِي أَنْ أُقَدِّمَ لَكُمْ أَمَامَكُمْ
الْيَوْمَ عَرْضَ التَّمْثِيلِ الْفَرْدِيِّ تَحْتَ عُنْوَانِ:
"عَدَسَاتِ بِلا قُلوبٍ
الشَّخْصِيَّاتُ
1. أَبُو: مُرَاهِقٌ مُدْمِنٌ عَلَى الْهَاتِفِ الذَّكِيِّ وَيُوتْيُوب.
2. الْجَدَّةُ: جَدَّةٌ مِسْكِينَةٌ تَتَمَنَّى حُبَّ أَبُو (صَوْتٌ مُرْتَجِفٌ).
3. الْأَبُ: أَبٌ مَشْغُولٌ دَائِمًا وَغَاضِبٌ (صَوْتٌ أَجَشُّ).
4. الْمَارَّةُ:
أَشْخَاصٌ يُصَوِّرُونَ الْحَادِثَ بَدَلًا مِنَ الْمُسَاعَدَةِ.
(يَدْخُلُ أَبُو إِلَى الْمَسْرَحِ بِحَمَاسٍ، مُمْسِكًا بِعَصَا السِّيلْفِي وَيَنْظُرُ إِلَى الْهَاتِفِ كَأَنَّهُ يَمْشِي)
أَبُو: (بِحَيَوِيَّةٍ
عَالِيَةٍ، كَأَنَّهُ يُحَادِثُ الْكَامِيرَا)
"أَهْلًا
يَا رِفَاق! مَرْحَبًا بِكُمْ مُجَدَّدًا فِي قَنَاتِي! حَسَنًا، أَيْنَ نَحْنُ
الْيَوْمَ؟... نَعَمْ، نَحْنُ عَلَى سَطْحِ مَنْزِلِنَا. فِيدْيُو الْيَوْمَ
سَيَكُونُ خُرَافِيًّا يَا شَبَاب! قَنَاتُنَا سَتَصِلُ الْيَوْمَ إِلَى مِلْيُونِ
مُشْتَرِكٍ! دَعْمُكُمْ... هُوَ قُوَّتِي!"
(تَتَغَيَّرُ مَلَامِحُ وَجْهِهِ فَجْأَةً. يَنْحَنِي قَلِيلًا، يَتَظَاهَرُ بِالْإِمْسَاكِ بِعَصًا بِيَدِهِ الْيُمْنَى، وَيَمْسَحُ عَلَى صَدْرِهِ بِيَدِهِ الْيُسْرَى لِيَتَحَوَّلَ إِلَى الْجَدَّةِ. صَوْتٌ مُرْتَجِفٌ وَمُتْعَبٌ.)
الْجَدَّةُ: (تَسْعُلُ)
"قُحْ... قُحْ... بُنَيَّ أَبُو... مَاذَا تَفْعَلُ هُنَاكَ يَا بُنَيَّ؟ تَعَالَ إِلَى الْأَسْفَلِ قَلِيلًا... أَعْطِنِي حَبَّةَ الضَّغْطِ يَا وَلَدِي... صَدْرِي يُؤْلِمُنِي مُنْذُ الصَّبَاحِ..."
(يَعُودُ لِيُصْبِحَ أَبُو فَجْأَةً. عَلَى وَجْهِهِ غَضَبٌ وَاسْتِيَاءٌ شَدِيدَانِ.)
أَبُو: (يَصِرُّ
عَلَى أَسْنَانِهِ بِغَضَبٍ)
"أُوف! بَدَأْنَا! يَا رِفَاق دَقِيقَةً وَاحِدَةً... هُنَاكَ إِزْعَاجٌ مِنْ هَذَا الْجِيلِ الْقَدِيمِ هُنَا. دَائِمًا أَمْرَاضٌ مُخْتَلِفَةٌ... أَنَا أُجَنُّ! (يَتَظَاهَرُ بِالصُّرَاخِ لِلْجَدَّةِ) لَيْسَ لَدَيَّ وَقْتٌ يَا جَدَّتِي! يَجِبُ عَلَيَّ رَفْعُ هَذَا الْفِيدْيُو. اِذْهَبِي وَأَخْبِرِي أَبِي!"
(يَتَحَوَّلُ فَجْأَةً إِلَى الْأَبِ. وَجْهٌ جَادٌّ، يَتَظَاهَرُ بِالتَّحَدُّثِ فِي الْهَاتِفِ، يَمْشِي بِسُرْعَةٍ.)
الْأَبُ: (فِي
الْهَاتِفِ)
"نَعَمْ
سَيِّدِي! قَدْ أَرْسَلْتُ تَقْرِيرَ الْمَشْرُوعِ عَبْرَ الْبَرِيدِ. لَا، لَا
أَسْتَطِيعُ الْحُضُورَ الْيَوْمَ، لَدَيَّ اِجْتِمَاعٌ. حَسَنًا سَيِّدِي."
(يَتَظَاهَرُ
بِوَضْعِ الْهَاتِفِ فِي جَيْبِهِ. ثُمَّ يَنْظُرُ إِلَى أَبُو بِغَضَبٍ)
"أَيُّهَا الْوَلَدُ أَبُو! مَاذَا تَفْعَلُ هُنَا تَصْرُخُ؟ كُلَّمَا نَظَرْتُ إِلَيْكَ أَرَاكَ مُمْسِكًا بِذَلِكَ الْهَاتِفِ كَقِرْدٍ يَنْظُرُ فِي مِرْآةٍ! اِذْهَبْ وَادْرُسْ! وُجُودُكَ عَدِيمُ الْفَائِدَةِ!"
(يَعُودُ أَبُو
مُجَدَّدًا. يَبْتَسِمُ بِاحْتِقَارٍ.)
أَبُو: "أَدْرُسُ مَاذَا؟ لَا أُرِيدُ أَنْ أُبْتَلَى أَمَامَ النَّاسِ بَعْدَ الْبِكَالُورْيُوسِ وَالْمَاجِسْتِيرِ يَا أَبِي! أُرِيدُ أَنْ أُصْبِحَ يُوتْيُوبَر! مَشْهُورًا! يَجِبُ أَنْ يَتَدَافَعَ النَّاسُ لِرُؤْيَتِي... فِيدْيُو الْيَوْمَ سَيَنْتَشِرُ كَالنَّارِ فِي الْهَشِيمِ، اِنْتَظِرْ وَسَتَرَى! أَنَا خَارِجٌ..."
(يَتَحَوَّلُ أَبُو إِلَى وَضْعِيَّةِ قِيَادَةِ الدَّرَّاجَةِ النَّارِيَّةِ. يُمْسِكُ الْمِقْوَدَ بِيَدٍ، وَيَرْفَعُ الْهَاتِفَ بِالْيَدِ الْأُخْرَى لِلتَّصْوِيرِ. حَمَاسٌ شَدِيدٌ عَلَى وَجْهِهِ. يُمَرِّرُ يَدَهُ فِي شَعْرِهِ كَأَنَّهُ يَشْعُرُ بِسُرْعَةِ الرِّيحِ.)
أَبُو: (بِصَوْتٍ
عَالٍ وَحَمَاسٍ)
"يَا رِفَاق! نَحْنُ نَطِيرُ الْآنَ عَلَى الطَّرِيقِ السَّرِيعِ! بِدُونِ خُوذَةٍ! بِأَقْصَى سُرْعَةٍ! عَدَّادُ السُّرْعَةِ الْآنَ عَلَى 120 يَا شَبَاب! أَلَا تَرَوْنَ... هُنَاكَ شَاحِنَةٌ كَبِيرَةٌ قَادِمَةٌ مِنَ الْأَمَامِ... سَأَتَجَاوَزُ بِهَذِهِ الدَّرَّاجَةِ مِنْ أَمَامِهَا مُبَاشَرَةً! رَاقِبُوا هَذَا يَا شَبَاب! ثَلَاثَة... اِثْنَان... وَاحِد..."
(يَمْلَأُ
الْخَوْفُ وَجْهَ أَبُو فَجْأَةً. تَتَّسِعُ عَيْنَاهُ.)
"يَا وَيْلِي!! الْفَرَامِلُ... الْفَرَامِلُ لَا تَعْمَلُ!! أُمِّي!!!"
(كَأَنَّ صَوْتًا مُدَوِّيًا حَدَثَ فِي الْمَسْرَحِ، يَسْقُطُ أَبُو عَلَى الْأَرْضِ. يَتَلَوَّى جَسَدُهُ بِأَكْمَلِهِ مِنَ الْأَلَمِ. يَتَأَلَّمُ كَأَنَّ الدَّمَ يَنْزِفُ مِنْ رِجْلِهِ. يَلْهَثُ وَيَبْكِي.)
أَبُو: (مُلْقًى
عَلَى الْأَرْضِ، يَضَعُ يَدَهُ عَلَى صَدْرِهِ بِأَلَمٍ)
"أُمِّي...
أَنْقِذِينِي... قَدَمِي... لَا أَسْتَطِيعُ تَحْرِيكَ قَدَمِي... أَبِي...
جَدَّتِي... لِيَأْتِ أَحَدُكُمْ... صُدِمَتْ دَرَّاجَتِي... الدَّمُ يَنْزِفُ...
هَلْ يُمْكِنُ لِأَحَدٍ أَنْ يَأْخُذَنِي إِلَى الْمُسْتَشْفَى..."
(يَمُدُّ يَدَيْهِ نَحْوَ الْآخَرِينَ.) "يَا أَخِي... يَا عَمِّي... أَرْجُوكُمْ..."
(يَقِفُ أَبُو فَجْأَةً. يَتَحَوَّلُ إِلَى الْمَارِّ الْأَوَّلِ. تَعْبِيرٌ لَامُبَالٍ. يُمْسِكُ الْهَاتِفَ وَيُصَوِّرُ فِيدْيُو.)
الْمَارُّ 1: (يَنْظُرُ
إِلَى الْكَامِيرَا)
"يَا أَصْدِقَاء! أَنَا الْآنَ عَلَى الطَّرِيقِ الْجَانِبِيِّ. وَقَعَ حَادِثٌ مُرَوِّعٌ هُنَا! هُنَاكَ شَابٌّ صُدِمَ بِدَرَّاجَةٍ وَالدَّمُ يَنْزِفُ مِنْهُ! قَدَمُهُ مَكْسُورَةٌ وَمُتَدَلِّيَةٌ! انْظُرُوا هُنَا... سَأُقَرِّبُ الصُّورَةَ لِأُرِيَكُمْ! لَا تَنْسَوْا الْإِعْجَابَ..."
(يَتَحَوَّلُ فَجْأَةً إِلَى الْمَارِّ 2. يَتَظَاهَرُ بِوَضْعِ الْهَاتِفِ عَلَى أُذُنِهِ مُتَحَدِّثًا.)
الْمَارُّ 2: (ضَاحِكًا)
"أَهْلًا شَاشِي... تَعَالَ بِسُرْعَةٍ إِلَى الطَّرِيقِ الْجَانِبِيِّ! حَادِثٌ رَائِعٌ هُنَا! أَشُكُّ أَنَّ هَذَا الشَّابَّ سَيَمُوتُ... تَعَالَ بِسُرْعَةٍ يَا رَجُل، لَدَيْنَا مُحْتَوًى لِنَشْرِهِ عَلَى إِنْسْتَغْرَام رِيلْز!"
(يَعُودُ لِيُصْبِحَ أَبُو الْمُلْقَى عَلَى الْأَرْضِ. صَوْتُهُ الْآنَ خَافِتٌ جِدًّا. أَلَمُ احْتِضَارٍ.)
أَبُو: (بَاكِيًا،
يَضُمُّ يَدَيْهِ مُتَوَسِّلًا)
"يَا
إِخْوَتِي... بَدَلًا مِنْ تَصْوِيرِ الْفِيدْيُو، هَلْ يُمْكِنُكُمْ أَخْذِي
إِلَى الْمُسْتَشْفَى... أَنَا خَائِفٌ مِنَ الْمَوْتِ... أَنَا الِابْنُ
الْوَحِيدُ لِأَبِي وَأُمِّي... لَا تُصَوِّرُونِي بِالْهَاتِفِ... أَنْقِذُوا
حَيَاتِي... جَدَّتِي... سَامِحِينِي يَا جَدَّتِي..."
(يُغْمِضُ أَبُو عَيْنَيْهِ بِبُطْءٍ، وَيُسْدِلُ يَدَيْهِ لِيُصْبِحَ بِلَا حَرَاكٍ. صَمْتٌ لِثَانِيَتَيْنِ.)
(يَقِفُ بِبُطْءٍ. الْآنَ لَيْسَ أَيَّ شَخْصِيَّةٍ، بَلْ يَتَحَوَّلُ إِلَى رَاوٍ يَتَحَدَّثُ إِلَى الْجُمْهُورِ. دُمُوعٌ فِي عَيْنَيْهِ، وَلَكِنْ جِدِّيَّةٌ فِي صَوْتِهِ.)
الرَّاوِي: (يُشِيرُ
بِإِصْبَعِهِ نَحْوَ الْجُمْهُورِ، بِصَوْتٍ مُتَهَدِّجٍ)
"مَاتَ! مُلْقًى عَلَى ذَلِكَ الطَّرِيقِ، نَزَفَ حَتَّى الْمَوْتِ ذَلِكَ الشَّابُّ ذُو السَّبْعَةَ عَشَرَ عَامًا! فِي ذَلِكَ الْيَوْمِ... لَمْ تَمْتَدَّ حَوْلَهُ أَيْدِي الْبَشَرِ لِإِنْقَاذِهِ... بَلْ كَانَتْ عَدَسَاتُ الْهَوَاتِفِ الْمَحْمُولَةِ!
مِنْ أَجْلِ إِعْجَابٍ وَاحِدٍ، وَمُشَارَكَةٍ، وَمُشَاهَدَةٍ... مَتَى أَصْبَحْنَا قُسَاةً لِهَذَا الْحَدِّ لِنَقِفَ مُصَوِّرِينَ بِالْكَامِيرَا أَمَامَ رُوحٍ تَحْتَضِرُ؟ عِنْدَمَا زَادَ سُطُوعُ الشَّاشَةِ، هَلْ انْطَفَأَ النُّورُ فِي قُلُوبِنَا؟ أَصْبَحَتْ حِكَايَاتُ الْجَدَّةِ، وَتَوْبِيخَاتُ الْأَبِ مُزْعِجَةً لَنَا. وَبَدَلًا مِنْ ذَلِكَ قَلَّصْنَا الْعَالَمَ فِي هَذِهِ الشَّاشَةِ ذَاتِ الْأَرْبَعِ بُوصَاتٍ!
(يُمَثِّلُ
رَمْيَ هَاتِفٍ خَيَالِيٍّ عَلَى الْأَرْضِ)
اِرْمُوا هَذِهِ
الْآلَاتِ! مَا وَرَاءَ عَدَسَاتِ الْكَامِيرَا، يَجِبُ أَنْ نُدْرِكَ أَنَّ
هُنَاكَ بَشَرًا حَقِيقِيِّينَ مِنْ لَحْمٍ وَدَمٍ. يَجِبُ أَنْ نَكُونَ
قَادِرِينَ عَلَى احْتِضَانِ الْمَحَبَّةِ دَاخِلَ الْمَنْزِلِ. تَذَكَّرُوا...
غَدًا مَنْ يَرْقُدُ نَازِفًا عَلَى ذَلِكَ الطَّرِيقِ... رُبَّمَا يَكُونُ
أَنْتُمْ! أَوْ رُبَّمَا أَحِبَّاؤُكُمْ! فِي ذَلِكَ الْيَوْمِ، مَا يَجِبُ أَنْ
يُرْفَعَ حَوْلَهُمْ لَيْسَ الْكَامِيرَاتِ، بَلْ أَيْدٍ تَنْبِضُ
بِالْإِنْسَانِيَّةِ!"
(يَضُمُّ
يَدَيْهِ وَيَنْحَنِي لِلْجُمْهُورِ. يَمْشِي بِبُطْءٍ نَحْوَ خَلْفِيَّةِ
الْمَسْرَحِ لِيَخْتَفِيَ.)
കഥാപാത്രങ്ങള്‍
അപ്പു: സ്മാര്‍ട്ട്ഫോണിനും യൂട്യൂബിനും അടിമയായ ഒരു കൗമാരക്കാരന്‍.
മുത്തശ്ശി: അപ്പുവിന്റെ സ്‌നേഹം ആഗ്രഹിക്കുന്ന പാവം മുത്തശ്ശി (വിറയാര്‍ന്ന ശബ്ദം).
അച്ഛന്‍: എപ്പോഴും തിരക്കുള്ള, ദേഷ്യക്കാരനായ അച്ഛന്‍ (കനത്ത ശബ്ദം).
വഴിയാത്രക്കാര്‍: അപകടം കണ്ടിട്ടും സഹായിക്കാതെ വീഡിയോ എടുക്കുന്നവര്‍.
(വേദിയിലേക്ക് ഒരു സെല്‍ഫി സ്റ്റിക്ക് പിടിച്ച് മൊബൈലില്‍ നോക്കി നടക്കുന്ന ഭാവത്തില്‍ അപ്പു വളരെ ആവേശത്തോടെ കടന്നു വരുന്നു.)
അപ്പു: (വളരെ ഊര്‍ജ്ജസ്വലനായി, ക്യാമറയോട് സംസാരിക്കുന്ന പോലെ)
'ഹലോ ഗയ്സ്! വെല്‍ക്കം ബാക്ക് ടു മൈ ചാനല്‍! അപ്പൊ നമ്മള്‍ ഇന്ന് നില്‍ക്കുന്നത് എവിടെയാണെന്ന് വെച്ചാല്‍... അതെ, നമ്മുടെ വീടിന്റെ ടെറസിലാണ്. ഇന്നത്തെ വീഡിയോ ഒരു ഒന്നൊന്നര വീഡിയോ ആയിരിക്കും ഗയ്സ്! നമ്മുടെ ചാനല്‍ ഇന്ന് വണ്‍ മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് അടിക്കാന്‍ പോവുകയാണ്! നിങ്ങളുടെ സപ്പോര്‍ട്ട്... അതാണ് എന്റെ പവര്‍!'
(പെട്ടെന്ന് മുഖഭാവം മാറുന്നു. ശരീരം ചെറുതായി കൂനി, വലതുകൈ വടി കുത്തുന്നതുപോലെ പിടിച്ച്, ഇടതുകൈ കൊണ്ട് നെഞ്ചില്‍ തടവി മുത്തശ്ശിയായി മാറുന്നു. വിറയാര്‍ന്ന, ക്ഷീണിച്ച ശബ്ദം.)
മുത്തശ്ശി: (ചുമച്ചു കൊണ്ട്)
'ഖുഹൂ... ഖുഹൂ... മോനേ അപ്പൂ... നീ അവിടെ എന്ത് ചെയ്യുവാടാ? താഴോട്ട് ഒന്ന് വായോ... മുത്തശ്ശിക്ക് ആ പ്രഷറിന്റെ ഗുളിക ഒന്ന് എടുത്തു താടാ മോനേ... രാവിലെ മുതല്‍ നെഞ്ചിനൊരു വേദന...'
(പെട്ടെന്ന് വീണ്ടും അപ്പുവാകുന്നു. മുഖത്ത് കടുത്ത ദേഷ്യവും അനിഷ്ടവും.)
അപ്പു: (പല്ലിറുമ്മി, ദേഷ്യത്തില്‍)
'ഓ! തുടങ്ങി! ഗയ്സ് ഒരു മിനിറ്റ്... ഇവിടെ ഈ ഓള്‍ഡ് ജനറേഷന്റെ ഒരു ശല്യമുണ്ട്. എപ്പോഴും ഓരോരോ അസുഖങ്ങളാ... എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്! (മുത്തശ്ശിയോട് വിളിച്ചു പറയുന്ന ഭാവത്തില്‍) എനിക്ക് സമയമില്ല മുത്തശ്ശി! എനിക്ക് ഈ വീഡിയോ ഒന്ന് അപ്ലോഡ് ചെയ്യണം. മുത്തശ്ശി പോയി അച്ഛനോട് പറ!'
(പെട്ടെന്ന് അച്ഛനായി മാറുന്നു. ഗൗരവമുള്ള മുഖം, ഫോണ്‍ ചെവിയില്‍ വെച്ച് സംസാരിക്കുന്ന ഭാവം, വേഗത്തിലുള്ള നടത്തം.)
അച്ഛന്‍: (ഫോണില്‍)
'യെസ് സാര്‍! ആ പ്രൊജക്റ്റ് റിപ്പോര്‍ട്ട് ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട്. ഇല്ല, എനിക്ക് ഇന്ന് വരാന്‍ കഴിയില്ല, ഒരു മീറ്റിംഗ് ഉണ്ട്. ശരി സാര്‍.'
(ഫോണ്‍ പോക്കറ്റിലിടുന്ന ഭാവം. പിന്നെ അപ്പുവിനെ നോക്കി ദേഷ്യത്തില്‍)
'എടാ അപ്പൂ! നീ എന്താടാ ഇവിടെ കിടന്നു ചിലയ്ക്കുന്നത്? എപ്പോഴെ നോക്കിയാലും ആ ഫോണും പിടിച്ച് കുരങ്ങന്‍ കണ്ണാടി നോക്കുന്ന പോലെ! പോയിരുന്ന് പഠിക്കാന്‍ നോക്കെടാ! ഒരു ഉപകാരവുമില്ലാത്ത ജന്മം!'
(വീണ്ടും അപ്പുവാകുന്നു. പുച്ഛത്തോടെ ചിരിക്കുന്നു.)
അപ്പു: 'എന്ത് പഠിക്കാന്‍? ഡിഗ്രിയും പിജിയും കഴിഞ്ഞിട്ട് നാട്ടുകാര്‍ക്ക് മുന്നില്‍ ഇളിക്കാന്‍ എനിക്ക് വയ്യ അച്ഛാ! എനിക്ക് യൂട്യൂബറാകണം! സെലിബ്രിറ്റി! എന്നെ കാണാന്‍ ആളുകള്‍ തള്ളിക്കയറണം... എന്റെ ഇന്നത്തെ വീഡിയോ വൈറലാകും നോക്കിക്കോ! ഞാന്‍ പുറത്തു പോകുവാ...'
(അപ്പു ബൈക്ക് ഓടിക്കുന്ന ഭാവത്തിലേക്ക് മാറുന്നു. ഒരു കൈ കൊണ്ട് ബൈക്കിന്റെ ഹാന്‍ഡില്‍ പിടിച്ചിരിക്കുന്നു, മറു കൈ കൊണ്ട് മൊബൈല്‍ ഉയര്‍ത്തിപ്പിടിച്ച് വീഡിയോ എടുക്കുന്നു. മുഖത്ത് വല്ലാത്തൊരു ആവേശം. കാറ്റിന്റെ വേഗത അനുഭവിക്കുന്ന പോലെ തലമുടി മാടിയൊതുക്കുന്നു.)
അപ്പു: (ഉച്ചത്തില്‍, ആവേശത്തോടെ)
'ഗയ്സ്! നമ്മളിപ്പോ ഹൈവേയിലൂടെ പറക്കുകയാണ്! നോ ഹെല്‍മെറ്റ്! ഫുള്‍ ത്രോട്ടില്‍! സ്പീഡോമീറ്റര്‍ ഇപ്പോള്‍ 120 ലാണ് ഗയ്സ്! കണ്ടില്ലേ... മുന്നിലൊരു വലിയ ലോറി വരുന്നുണ്ട്... ഞാന്‍ ഈ ബൈക്ക് ആ ലോറിയുടെ തൊട്ടുമുന്നിലൂടെ വെട്ടിക്കാന്‍ പോവുകയാണ്! വാച്ച് ദിസ് ഗയ്സ്! ത്രീ... ടു... വണ്‍...'
(പെട്ടെന്ന് അപ്പുവിന്റെ മുഖത്ത് ഭയം നിറയുന്നു. കണ്ണുകള്‍ തുറിച്ചു വരുന്നു.)
'അയ്യോ ബ്രേക്ക്... ബ്രേക്ക് പിടിക്കുന്നില്ല അമ്മാ!'
(സ്റ്റേജില്‍ വലിയൊരു ശബ്ദം കേട്ടതുപോലെ അപ്പു താഴേക്ക് വീഴുന്നു. ശരീരം മുഴുവന്‍ വേദന കൊണ്ട് പുളയുന്നു. കാലില്‍ നിന്നും ചോര ഒഴുകുന്നതുപോലെ വേദനയോടെ പിടയുന്നു. കിതപ്പും കരച്ചിലും.)
അപ്പു: (നിലത്തു കിടന്ന്, വേദനയോടെ നെഞ്ചില്‍ കൈവെച്ച്)
'അമ്മാ... രക്ഷിക്കണേ... എന്റെ കാല്... കാല് അനക്കാന്‍ പറ്റുന്നില്ല... അച്ഛാ... മുത്തശ്ശീ... ആരെങ്കിലും ഒന്ന് വരണേ... എന്റെ വണ്ടി ഇടിച്ചേ... ചോര പോവുകയാ... ആരെങ്കിലും എന്നെ ഒന്ന് ആശുപത്രിയില്‍ കൊണ്ടുപോകാമോ...'
(കൈകള്‍ മറ്റുള്ളവര്‍ക്ക് നേരെ നീട്ടുന്നു.) 'ചേട്ടാ... അങ്കിള്‍... എന്നെയൊന്ന്...'
(അപ്പു പെട്ടെന്ന് എഴുന്നേറ്റ് നില്‍ക്കുന്നു. വഴിയാത്രക്കാരന്‍ 1 ആയി മാറുന്നു. അലക്ഷ്യമായ ഭാവം. കയ്യില്‍ ഫോണ്‍ പിടിച്ച് വീഡിയോ എടുക്കുന്നു.)
വഴിയാത്രക്കാരന്‍ 1: (ക്യാമറയിലേക്ക് നോക്കി)
'മച്ചാന്മാരെ! ഞാനിപ്പോ ഉള്ളത് ബൈപാസിലാണ്. ദാ ഇവിടെ ഭയങ്കരമായൊരു ആക്‌സിഡന്റ് നടന്നിരിക്കുവാ! ഒരു പയ്യന്‍ ബൈക്ക് ഇടിച്ച് ചോരയൊലിച്ച് കിടക്കുന്നുണ്ട്! അവന്റെ കാലൊക്കെ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്! ദാ നോക്ക്... ഞാന്‍ സൂം ചെയ്ത് കാണിച്ചു തരാം! ലൈക്ക് അടിക്കാന്‍ മറക്കല്ലേ...'
(പെട്ടെന്ന് വഴിയാത്രക്കാരന്‍ 2 ആയി മാറുന്നു. ഫോണ്‍ ചെവിയില്‍ വെച്ച് സംസാരിക്കുന്ന ഭാവം.)
വഴിയാത്രക്കാരന്‍ 2: (ചിരിച്ചു കൊണ്ട്)
'ഹലോ ശശിയേ... നീ വേഗം ബൈപാസിലേക്ക് വാ! ഇവിടെ കിടിലന്‍ ഒരു ആക്‌സിഡന്റ്! ആ പയ്യന്‍ മരിക്കുമോ എന്ന് സംശയമാ... വേഗം വാടാ, നമുക്ക് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍ ഇടാനുള്ള കണ്ടെന്റാ!'
(വീണ്ടും നിലത്തു കിടക്കുന്ന അപ്പുവായി മാറുന്നു. ഇപ്പോള്‍ ശബ്ദം വളരെ നേര്‍ത്തിരിക്കുന്നു. ജീവന്‍ പോകുന്ന വേദന.)
അപ്പു: (കരഞ്ഞു കൊണ്ട്, കൈകള്‍ കൂപ്പി)
'ചേട്ടന്മാരെ... വീഡിയോ എടുക്കാതെ എന്നെ ആ ആശുപത്രിയില്‍ ഒന്ന് കൊണ്ടുപോകാമോ... എനിക്ക് മരിക്കാന്‍ പേടിയാ... എന്റെ അച്ഛനും അമ്മയ്ക്കും ഞാന്‍ മാത്രമേയുള്ളൂ... എന്നെ ഫോണില്‍ പകര്‍ത്താതെ... എന്റെ ജീവന്‍ ഒന്ന് രക്ഷിക്ക്... മുത്തശ്ശീ... എന്നോട് ക്ഷമിക്ക് മുത്തശ്ശീ...'
(അപ്പു പതുക്കെ കണ്ണുകള്‍ അടച്ച്, കൈകള്‍ താഴേക്ക് ഇട്ട് നിശ്ചലനാകുന്നു. രണ്ടു സെക്കന്റ് നിശബ്ദത.)
(സാവധാനം എഴുന്നേറ്റ് നില്‍ക്കുന്നു. ഇപ്പോള്‍ ഒരു കഥാപാത്രവുമല്ല, പകരം കാണികളോട് സംസാരിക്കുന്ന ഒരാളായി മാറുന്നു. കണ്ണുകളില്‍ നനവ്, എന്നാല്‍ ശബ്ദത്തില്‍ ഗൗരവം.)
കഥാകാരന്‍: (കാണികള്‍ക്ക് നേരെ വിരല്‍ ചൂണ്ടി, ഇടറിയ ശബ്ദത്തില്‍)
'മരിച്ചു! ആ റോഡില്‍ കിടന്ന്, ചോര വാര്‍ന്ന് ആ പതിനേഴുകാരന്‍ മരിച്ചു! അന്ന്... അവനു ചുറ്റും നീണ്ടത് അവനെ രക്ഷിക്കാനുള്ള മനുഷ്യന്റെ കൈകളായിരുന്നില്ല... കുറേ മൊബൈല്‍ ക്യാമറകളായിരുന്നു!
ഒരൊറ്റ ലൈക്കിനും, ഷെയറിനും, വ്യൂവിനും വേണ്ടി... പിടയുന്ന ജീവന് മുന്നില്‍ ക്യാമറയും പിടിച്ച് നില്‍ക്കാന്‍ മാത്രം നമ്മള്‍ എപ്പോഴാണ് ഇത്രയ്ക്ക് ക്രൂരന്മാരായത്? സ്‌ക്രീനിലെ തെളിച്ചം കൂടിയപ്പോള്‍, നമ്മുടെ മനസ്സിലെ വെളിച്ചം കെട്ടുപോയോ? മുറ്റത്തെ തുളസിത്തറയും, മുത്തശ്ശിക്കഥകളും, അച്ഛന്റെ ശാസനകളും നമുക്ക് അരോചകമായി. പകരം ഈ നാല് ഇഞ്ച് സ്‌ക്രീനില്‍ നമ്മള്‍ ലോകം ചുരുക്കി!
(കയ്യിലെ സാങ്കല്‍പ്പിക ഫോണ്‍ താഴെ എറിയുന്നതായി അഭിനയിക്കുന്നു)
വലിച്ചെറിയുക ഈ യന്ത്രങ്ങളെ! ക്യാമറക്കണ്ണുകള്‍ക്ക് അപ്പുറം, ചോരയും നീരുമുള്ള പച്ചയായ മനുഷ്യരുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം. വീടിനുള്ളിലെ സ്‌നേഹങ്ങളെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കഴിയണം. ഓര്‍ക്കുക... നാളെ ആ റോഡില്‍ ചോരയൊലിച്ചു കിടക്കുന്നത്... ഒരുപക്ഷെ നിങ്ങളാകാം! അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരാകാം! അന്ന് അവര്‍ക്ക് ചുറ്റും ഉയരേണ്ടത് ക്യാമറകളല്ല, മനുഷ്യത്വമുള്ള കൈകളാകണം!'
(കൈകള്‍ കൂപ്പി കാണികളെ നോക്കി വണങ്ങുന്നു. വേദിയുടെ പിന്‍ഭാഗത്തേക്ക് സാവധാനം നടന്നു മറയുന്നു.)
0 Comments